Header Ads

ad728
  • Breaking News

    100 ശതമാനമെന്ന ടാഗ്‌ലൈന്‍ ഉല്‍പന്നങ്ങളില്‍ നിന്ന് നീക്കി കൂടുതല്‍ കമ്പനികള്‍

    _ന്യൂഡല്‍ഹി: 100 ശതമാനമെന്ന ടാഗ്‌ലൈന്‍ ഉല്‍പന്നങ്ങളില്‍ നിന്ന് നീക്കി കൂടുതല്‍ കമ്പനികള്‍. ലേബലുകള്‍, പാക്കേജിങ്, പരസ്യങ്ങള്‍, പ്രൊമോഷണല്‍ മെറ്റീരിയല്‍ എന്നിവയില്‍ നിന്നാണ് ഇത് നീക്കിയത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇത്തരം അവകാശവാദങ്ങളെന്ന് ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികള്‍ക്കെത്തിരെ നടപടിയെടുത്തിരുന്നു.  ബോണ്‍ ബിസ്‌കറ്റ് പ്രൈവറ്റ് ലിമിറ്റഡ്, അപിസ് ഇന്ത്യ, ഇമാമി, ആംവേ, ജുസ ഫുഡ്‌സ്, മാസ്റ്റര്‍ചോ ഫുഡ്‌സ് എന്നീ കമ്പനികളാണ് ഉല്‍പന്നങ്ങളില്‍ നിന്ന് 100 ശതമാനം എന്നത് ഒഴിവാക്കിയത്.   100 ശതമാനം പ്രകൃതിദത്തം, 100 ശതമാനം പരിശുദ്ധം എന്നീ ടാഗ്‌ലൈനുകളാണ് പ്രധാനമായും ഫുഡ് സേഫ്റ്റി അതോറിറ്റി ഒഴിവാക്കുന്നത്. ഇത് ഉല്‍പന്നങ്ങള്‍ പൂര്‍ണമായും സ്വാഭാവികമാണെന്ന തെറ്റിദ്ധാരണ ഉപഭോക്താക്കളിലുണ്ടാക്കുമെന്ന ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തല്‍.  ഇതിന്റെ ഭാഗമായാണ് കൂടുതല്‍ കമ്പനികള്‍ക്കെതിരെ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ നടപടിക്ക് ഒരുങ്ങിയത്. നേരത്തെ എഫ്എംസിജി രംഗത്തെ അതികായരായ ഡാബറിനോട് 100 ശതമാനം എന്ന അവകാശവാദത്തോടെ വിപണിയിലിറക്കിയ ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.  തേന്‍, ആപ്പിള്‍ സിഡര്‍ വിനഗര്‍, വെളിച്ചെണ്ണ, നെയ് ഇളനീര്, തേങ്ങാപ്പാല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം വിലക്ക് വന്നിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728