മലയാളി നാവികനെ കാണാതായിട്ട് പത്തുദിവസം; കപ്പല്‍ കമ്പനിയില്‍ നിന്നു വ്യക്തമായ വിവരമില്ല
_*കൊച്ചി*: മലയാളി നാവികനെ കാണാതായിട്ട് പത്തുദിവസം പിന്നിട്ടിട്ടും ഒരു വിവരവുമില്ല. ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയിലാണ് മലയാളി നാവികന്‍ എറണാകുളം വൈപ്പിന്‍ സ്വദേശി ഷിന്റോണ്‍ ബെന്നിയെ കാണാതായത്._
_കാണാതായി എന്ന് മാത്രമാണ് കപ്പല്‍ കമ്പനി അറിയിച്ചതെന്നും ഇ- മെയില്‍ വഴി നല്‍കുന്ന മറുപടികളില്‍ വ്യക്തതയില്ലെന്നും കുടുംബം പറഞ്ഞു. അബദ്ധത്തില്‍ കടലില്‍ വീഴാന്‍ സാധ്യതയില്ലെന്നും എവിടെ അന്വേഷിക്കണം എന്ന് പോലും അറിയില്ലെന്നും കുടുംബം പറഞ്ഞു._
_എന്തുപറ്റി എന്നതില്‍ വ്യക്തതയില്ല. ഇപ്പോഴും അവരുടെ കോളിന് വേണ്ടിയും മെയിലിന് വേണ്ടിയും കാത്തിരിക്കുകയാണ്. ബുധനാഴ്ചയാണ് ഉച്ചയ്ക്കാണ് കാണാനില്ലെന്ന് അറിയിക്കുന്നത്. ബുധനാഴ്ച രാവിലെ കാണാതായെന്നാണ് പറയുന്നത്. ചൊവ്വാഴ്ച കുടുംബത്തെ വിളിച്ചിരുന്നു. അഞ്ച് മാസത്തോളമായി അവിടെ ജോലി ചെയ്യുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു._
No comments