കോഴിക്കോട് പുതുപ്പള്ളി സ്വദേശി പി വി അനസ് (29), കൊയിലാണ്ടി സ്വദേശി എസ് എസ് സൂര്യൻ (26) എന്നിവരാണ് പിടിയിലായത്.

ഇവരെ അവരുടെ വീടുകളിൽ നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂൺ 30-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

നീർവേലി എളക്കുഴിയിൽ വെച്ച് സ്കൂട്ടറിലെത്തിയ പ്രതികൾ യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി കൂത്തുപറമ്പ് സബ് ജയി‌ലിൽ റിമാൻഡ് ചെയ്തു.