Header Ads

ad728
  • Breaking News

    ചെറിയ കണ്ണി വലിപ്പമുള്ള വല ഉപയോഗിച്ച് മത്സ്യബന്ധനം പാടില്ല

    കണ്ണൂർ: പാപ്പിനിശ്ശേരി പുഴയിൽ ചെറിയ കണ്ണി വലിപ്പമുള്ള അനധികൃതവല (seine like net) ഉപയോഗിച്ച് രാത്രികാലങ്ങളിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നയിടത്ത് പരിശോധന നടത്തിയ ഫിഷറീസ് വകുപ്പ് അധികൃതർ അത്തരം വലകൾ പിടിച്ചെടുത്തു. 

    കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ സുരേഷ്, മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡുമാരായ ഷംസുദ്ദീൻ, സജീവ്, റസ്ക്യു ഗാർഡ് ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘം പെട്രോളിംഗ് നടത്തിയപ്പോളാണ് ചെറിയ കണ്ണി വലിപ്പമുള്ള വലകൾ പുഴയുടെ സമീപത്ത് ശേഖരിച്ചു വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

    രാത്രികാലങ്ങളിൽ ഇത്തരം വലയാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ചെറുമൽസ്യങ്ങളെ രാത്രികാലങ്ങളിൽ വളഞ്ഞു പിടിക്കുന്ന തരത്തിലുള്ള ഇത്തരം വളകൾ ഉപയോഗിച്ചുള്ള മീൻപിടുത്തം അനധികൃമാണെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728