അടൂർ: പത്തനംതിട്ട അടൂരില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
അടൂർ കോട്ടുമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹന(31)യാണ് മരിച്ചത്. സംഭവത്തില്‍ ഏഴംകുളം സ്വദേശിയായ യുവതിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തിങ്കള്‍ രാത്രി ഏഴോടെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. ഷെഹനയുടെ വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍വാസികള്‍ അടൂർ നഗരസഭ കൗണ്‍സിലർ നശ്മല്‍ കാവിളയെ വിവരം അറിയിച്ചു. തുടർന്ന് നശ്മല്‍ വീട്ടിലെത്തി വീടിനുള്ളില്‍ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു. കതക് തുറന്നതോടെ വീടിനുള്ളിലെ സ്റ്റെയർ കെയസിൻ്റെ പിടിയില്‍ ഷാളില്‍ ഷെഹനയെ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടത്.
No comments