Header Ads

ad728
  • Breaking News

    സംസ്ഥാനത്ത് എ ഐ ക്യാമറ പരിശോധനയും പിഴ ഈടാക്കലും തുടരും; മന്ത്രി സി പി ജോണ്‍



    തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുത്. ചില ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കുന്ന കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    ഡിവൈഎഫ്‌ഐ ഭക്ഷണം നല്‍കുന്നതില്‍ തെറ്റില്ലെന്നും, തന്റെ വീട്ടില്‍ നിന്നും ഭക്ഷണം കൊടുത്തയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നും അത് ഒഴിവാക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമാണെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

    തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിനെതിരേയും മന്ത്രി രംഗത്തെത്തി. തേക്കിന്‍കാട് പൊതു സ്ഥലമാണെന്നും പൊതുസ്ഥലങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനം തടയുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728