Header Ads

ad728
  • Breaking News

    നവജാതശിശുവിനെ അപരിചിതയെ ഏല്‍പ്പിച്ച് അമ്മ കടന്നുകളഞ്ഞു


    *കോഴിക്കോട്:* നവജാതശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.

    വയനാട് സ്വദേശിനി ഷാഹിനയാണ് ജനിച്ച് 16 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അപരിചതയായ സ്ത്രീയെ ഏല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞത്. കുഞ്ഞിന്റെ അമ്മ തിരികെ വരാതായതോടെ ഈ സ്ത്രീയെ കുഞ്ഞുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

    കുഞ്ഞിനെ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.

     കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728