Header Ads

ad728
  • Breaking News

    റോഡിൽ മീൻവെള്ളം ഒഴുക്കിയാൽ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും

    തിരുവനന്തപുരം: മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനൊപ്പം പിഴയും ചുമത്തുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശിച്ചു.

    മീൻവണ്ടികളിൽ നിന്ന് പൈപ്പുകൾ വഴി റോഡിലേക്ക് ഒഴുക്കിവിടുന്ന മലിനജലം വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും അപകടസാധ്യത സൃഷ്ടിക്കുന്നതിനൊപ്പം ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുന്നതായി എംവിഡി ചൂണ്ടിക്കാട്ടി.

    മലിനജലം വാഹനങ്ങളിലെ ടാങ്കുകളിൽ തന്നെ ശേഖരിച്ച് ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനമുള്ള സ്ഥലങ്ങളിൽ മാത്രം ഒഴുക്കിവിടണമെന്നും വകുപ്പ് നിർദേശിച്ചു. പൊതുനിരത്തിൽ മലിനജലം ഒഴുക്കുന്ന നടപടി അനുവദിക്കില്ലെന്നും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ പരിശോധനയും നടപടിയും തുടരുമെന്നും അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728