ജില്ലയിൽ നീക്കം ചെയ്തത് 525 കൊടിതോരണങ്ങൾ; 1.18 ലക്ഷം പിഴയീടാക്കി
കണ്ണൂർ:-സംസ്ഥാന പാതയോരങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ
സ്ഥാപിച്ച കൊടിതോരണങ്ങളിൽ ജില്ലയിൽ ഈ വർഷം നീക്കം ചെയ്തത് 525 എണ്ണം.
ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ കാലയളവിൽ 414 ബോർഡുകൾ, 86 ബാനറുകൾ, 6 കൊടികൾ, 19 ഹോഡിങ്ങുകൾ എന്നിങ്ങനെ ആകെ 525
എണ്ണമാണ് നീക്കം ചെയ്തത്.
ഇവ അനധികൃതമായി സ്ഥാപിച്ചതിനും യഥാസമയം നീക്കം ചെയ്യാത്തതിനും
4,05,500 രൂപ പിഴ ചുമത്തിയതിൽ 1,18,000 രൂപ ഈടാക്കി.
ഗ്രാമപഞ്ചായത്ത് തലത്തിൽ മുണ്ടേരി പഞ്ചായത്ത് ആണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത്-6000 രൂപ. ഇവിടെ 12 ബോർഡുകൾ ആയിരുന്നു സ്ഥാപിച്ചിരുന്നത്. വേങ്ങാട് ഗ്രാമപഞ്ചായത്ത് 4000 രൂപ പിഴ ഈടാക്കി.
നഗരസഭ തലത്തിൽ
ഇരിട്ടി നഗരസഭ 40000 രൂപ പിഴയീടാക്കി.
ഇവിടെ 10 ഹോർഡിങ്ങുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണിത്.
തലശ്ശേരി നഗരസഭ 27,500 രൂപ പിഴയിനത്തിൽ ഈടാക്കി.
കണ്ണൂർ കോർപ്പറേഷനിൽ 46 ബോർഡുകളാണ് അനധികൃതമായി സ്ഥാപിച്ചത്. 2,30,000 രൂപ പിഴ ചുമത്തിയതിൽ 25,000 രൂപ ഈടാക്കി.
രാമന്തളി, വേങ്ങാട്, മുണ്ടേരി ഒഴികെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കൊടിതോരണങ്ങൾ നീക്കം ചെയ്തിട്ടില്ല. കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ ഒഴികെയുള്ള നഗരസഭകളും നീക്കം ചെയ്തിട്ടില്ല.
No comments