Header Ads

ad728
  • Breaking News

    നിതിൻ രാജിന്റെ മരണം: ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടി പോലീസ്; അപേക്ഷ ഇന്ന് കോടതിയില്‍


    കണ്ണുർ: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്‍റെ മരണത്തില്‍ ഡോക്ടര്‍ എം കെ റാമിന്‍റെ അറസ്റ്റിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

    തലശ്ശേരി എസ് സി , എസ് ടി പ്രത്യേക കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അനുമതി കിട്ടിയാല്‍ അന്വേഷണ സംഘം റാമിനെ വീണ്ടും അറസ്റ്റ് ചെയ്തേക്കും.

    അറസ്റ്റ് ചെയ്തതിലെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ച മൂലം റാമിനെ കോടതി വിട്ടയച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചത്.മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നിയമോപദശേത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ ഉണ്ടാകുക.

    പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളില്‍ പൊലീസിനെയും സർക്കാരിനെയും കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.കേസ് ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള സ്പെഷ്യല്‍ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുള്ള നടപടികള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇത്തരം ഔപചാരികതകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ റിമാൻഡ് പരിഗണിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി നേരത്തെ റാമിനെ വിട്ടയച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728