Header Ads

ad728
  • Breaking News

    ഹോട്ടലിന്റെ മറവിൽ ലഹരിക്കച്ചവടം; എംഡിഎംഎയുമായി ഉടമ പിടിയിൽ

    *കൊച്ചി:*  കൊച്ചിയിൽ ഹോട്ടലിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന. 3.60 ഗ്രാം എംഡിഎംഎയുമായി ഹോട്ടലുടമ അറസ്റ്റിൽ. ബോൾഗാട്ടി എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായത്. ഹോട്ടലുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുവെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് യൂണിറ്റ് നാല് പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയത്ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് എംഡിഎംഎ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യൂസുഫ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728