Header Ads

ad728
  • Breaking News

    പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി

    തളിപ്പറമ്പ്: വീട്ടില്‍ പാചകഗ്യാസ് ചോര്‍ന്നു, അഗ്നിശമനസേന തക്കസമയത്ത് എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിയാരം കോരന്‍പീടിക കെ.യു.ഹൗസില്‍ ഖദീജയുടെ വീട്ടിലാണ് ഇന്നലെ രാത്രി 11.45 ന് പാചകവാതകം ചോര്‍ന്നത്.

    സിലിണ്ടറിന്റെ നോബ് അടയാതെ പാചകവാതകം ശക്തമായി പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയ വിവരം അറിയിത്തുകയായികുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ ആര്‍.രതീഷിന്റെ നേതൃത്വത്തില്‍ കുതിച്ചെത്തിയ സംഘമാണ് ചോര്‍ച്ച ഒഴിവാക്കിയത്.

    ഭാഗ്യം കൊണ്ട് മാത്രമാണ് തീപിടുത്തം ഒഴിവായതെന്ന് അഗ്നിശമനസേന പറഞ്ഞു. ഫയര്‍ആന്റ് റെസ്‌ക്യൂ ഓഫീര്‍മാരായ വിനോദ്, ധനേഷ്, കിരണ്‍, ഹോംഗാര്‍ഡ് രവീന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728