Header Ads

ad728
  • Breaking News

    ഷിഗെല്ല ഭീതി ഒഴിയാതെ വയനാട്; ജില്ലയിൽ മാത്രം ചികിത്സയിലുളളത് 58 പേർ

    ഷിഗെല്ല ഭീതി ഒഴിയാതെ വയനാട്. ജില്ലയിൽ മാത്രം ഇതുവരെ ചികിത്സയിലുളളത് 58 പേർ. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കിണറുകളിൽ സ്പെഷ്യൽ ക്ലോറിനേഷൻ ഡ്രൈവ് ഇന്ന് മുതൽ ആരംഭിക്കും.
    അതേസമയം ഇന്നലെ വയനാട് ബത്തേരി കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി.
    സ്കൂളിലെ കിണറ്റിലെ വെളളത്തിന്റെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 68-ല്‍ നിന്ന് 38 ആയി കുറഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിസരം വൃത്തിയാക്കുന്ന കാര്യങ്ങള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഹോട്ടലുകളിലും തട്ടുകടകളിലും കര്‍ശന പരിശോധന നടത്തുമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728