Header Ads

ad728
  • Breaking News

    തൃശൂരില്‍ ആവി പിടിക്കുന്നതിനിടയില്‍ തിളച്ച വെള്ളം ദേഹത്ത് വീണ് വിദ്യാര്‍ഥി മരിച്ചു


    തൃശൂര്‍: ആവി പിടിക്കുന്നതിനിടയില്‍ തിളച്ച വെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ വലക്കാവ് നെല്ലാനി സ്വദേശി കളപ്പുരക്കല്‍ വീട്ടില്‍ മെയ്ജോയുടെ മകന്‍ എയ്ഞ്ചലോ (14) ആണ് മരിച്ചത്. പനിയും ജലദോഷവും കാരണം വീട്ടില്‍ വച്ച് പാത്രത്തില്‍ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ മുഖത്ത് മാരകമായി പൊള്ളലേല്‍ക്കുകയായിരുന്നു. പാത്രത്തില്‍ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പാത്രം വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. പൊള്ളലേറ്റ് കിടക്കുന്നതായാണ് വീട്ടുകാര്‍ കണ്ടത്. കുട്ടിയെ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടനെല്ലൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് എയ്ഞ്ചലോ.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728