Header Ads

ad728
  • Breaking News

    തെരുവിൽ കഴിഞ്ഞിരുന്നയാൾ മരിച്ചപ്പോൾ സഞ്ചിയിൽ കണ്ടെത്തിയത് ഒരുലക്ഷത്തിലധികം രൂപ.

    ഇടുക്കിയിലെ രാജാക്കാട് ടൗണിൽ കഴിഞ്ഞിരുന്ന പുതുശേരിയിൽ ശശി എന്ന 64കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന ഇദ്ദേഹം ടൗണിലെ ജ്വല്ലറിയോട് ചേർന്നുള്ള സ്റ്റെയർ കേസിനടിയിലായിരുന്നു തൻ്റെ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്. വൃക്ക രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം ശശി മരിച്ചതോടെ പഞ്ചായത്ത് അധികൃതരെത്തി പഴയ സഞ്ചി തുറന്നപ്പോഴാണ് 1,15,751 രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്.

    ബന്ധുക്കളൊക്കെ ഉണ്ടെങ്കിലും ചില്ലറ പണികളൊക്കെ ചെയ്‌ത്‌ കടത്തിണ്ണയിലായിരുന്നു ഇദ്ദേഹം കിടന്നുറങ്ങിയിരുന്നത്. നാട്ടുകാർക്ക് സുപരിചിതനായിരുന്നുവെങ്കിലും ആരോടും ഒന്നും സംസാരിക്കാതെയായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. എന്നാൽ തൻറെ നാട്ടിൽ എവിടെ മരണം നടന്നാലും അത് എത്ര ദൂരത്താണെങ്കിലും ശശി അവിടെ എത്തുമായിരുന്നു. ഫോൺപോലും ഉപയോഗിക്കാത്ത ശശി മരണ വിവരം എങ്ങിനെയാണ് കൃത്യമായി അറിഞ്ഞിരുന്നത് എന്നത് നാട്ടുകാർക്ക് അത്ഭുതമായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728