Header Ads

ad728
  • Breaking News

    ദേശീയപാത പണി പൂർത്തിയായില്ല​വേണ്ട, മഴയിൽ അമിതവേഗം




    ദേശീയപാതയിൽ പണി പൂർത്തിയായ ഭാഗത്ത് കനത്ത മഴയത്ത് വാഹനം അമിതവേഗത്തിലോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. പല വളവുകളിലും ചെരിവുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. അമിതവേഗത്തിൽ അതിലേക്ക് വാഹനം ഇറങ്ങിയാൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടാനിടയുണ്ടെന്ന് വിദഗ്ദ്ധർ. റോഡുമായുള്ള വാഹനങ്ങളുടെ പിടിത്തമില്ലാതാകുന്ന അവസ്ഥയ്ക്ക് ഹൈഡ്രോപ്ലെയ്നിങ് എന്നാണ് പറയുന്നത്. വെള്ളത്തിൽ തുഴയില്ലാതെ തെന്നിനീങ്ങുന്ന തോണികളുടെ അവസ്ഥയിലേക്ക് വാഹനം ആയിക്കഴിഞ്ഞാൽ ഡ്രൈവർ അടക്കമുള്ള യാത്രക്കാർ അപകടത്തിൽപ്പെടുമെന്നുറപ്പാണ്

    പണി ഏതാണ്ട് പൂർത്തിയായ ഭാഗങ്ങളിലൂടെ വാഹനങ്ങൾ അമിത വേഗത്തിലാണ് ഓടുന്നത്. എന്നാൽ, സൂചനാ ഫലകങ്ങൾ ഇല്ലാത്തതും പലയിടങ്ങളിലും സുരക്ഷാഭീതികൾ ഇല്ലാത്തതും അപകടം ക്ഷണിച്ചുവരുത്തും. പണി തുടരുന്നതിനനുസരിച്ച് റോഡിൽ വാഹനങ്ങളുടെ വഴിതിരിച്ചുവിടുന്നതും അമിത വേഗത്തിലെത്തുന്നവരെ അപകടത്തിലേക്ക് നയിക്കുന്നതാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728