Header Ads

ad728
  • Breaking News

    ഷിഗെല്ല ആശങ്ക: ഈ വര്‍ഷം മാത്രം രോഗം ബാധിച്ചത് 85 പേര്‍ക്ക്, പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

    തിരുവനന്തപുരം:- സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ആളുകള്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്. 

    ഈ വര്‍ഷം ഇതുവരെ 85 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ മാസം 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.
    രോഗബാധിതരുടെ എണ്ണം കൂടിയത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്കയാകുന്നുണ്ട്. 

    കോഴിക്കോട്ടെ നാല് വയസുകാരി ഉള്‍പ്പടെ രോഗം ബാധിച്ച് രണ്ട് മരണമാണ് ഇതുവരെയുണ്ടായത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.
    കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. 

    എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

    മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

    നിർദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വൃത്തിഹീനമായിപ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പടെ പൂട്ടാനാണ് നിര്‍ദേശം. കടകളില്‍ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷന്‍ ചെയ്ത് പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നല്‍കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.

    ഷിഗെല്ല ബാധിക്കുന്ന കുട്ടികളില്‍ മരണ നിരക്ക് കൂടുതലാണെന്ന് അശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 28 ശതമാനമാണ് മരണ നിരക്ക്. തുടര്‍ച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജലീകരണം മരണത്തിലേക്ക് നയിച്ചേക്കാം. ഇതോടെ സംസ്ഥാനത്തെ അങ്കണവാടികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

    ഭഷ്യസാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അസംസ്‌കൃത ഭക്ഷണം ഒഴിവാക്കണം. ഭഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണം. കുട്ടികള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് ഉറപ്പാക്കണമെന്നും വനിതാ-ശിശുവികസന വകുപ്പ് നിര്‍ദേശമുണ്ട്



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728