Header Ads

ad728
  • Breaking News

    ലേബർ ഓഫീസറെ ഉപരോധിച്ച് നഴ്‌സുമാർ


     കണ്ണൂർ : ജില്ലയിൽ സമരം ചെയ്യുന്ന സ്വകാര്യ ആസ്പത്രി നഴ്‌സുമാർ ജില്ലാ ലേബർ ഓഫീസറെ ഉപരോധിച്ചു. ജില്ലാ ലേബർ ഓഫീസർ എ.കെ. ജയശ്രീയെയാണ് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (ഐ.എൻ.എ.) ഉപരോധിച്ചത്. മിനിമം വേതനമെന്ന ആവശ്യം ഉന്നയിച്ച് നഗരത്തിലെ ആറ് സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാർ ആരംഭിച്ച സമരം 40 ദിവസത്തിലേക്ക് കടന്ന ദിവസമാണ് ഉപരോധം. 
    ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് സമരം തുടരുന്ന ആസ്പത്രികളിൽ മിനിമം വേതനം ജീവനക്കാർക്ക് നൽകുന്നുണ്ടോ എന്നതുൾപ്പെടെയുള്ളകാര്യങ്ങൾ പരിശോധിക്കുമെന്ന ഉറപ്പിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്. ഐ.എൻ.എ. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ജില്ലാ പ്രസിഡന്റ് സോഫിയ അബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ ടൗൺ എസ്.ഐ. ടി.എം. വിപിൻ, സംയുക്ത സമരസമിതി നേതാക്കളായ റഷീദ് കവ്വായി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, അശ്വിൻ സുധാകർ, എം.കെ. വരുൺ, റിജു ജെയ്‌സൺ തുടങ്ങിയവർ സ്ഥലത്തെത്തി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728