മുക്കത്ത് നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ നിന്ന് മൂർഖനെ പിടികൂടി
_മുക്കത്ത് നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ കടന്നുകൂടിയ മൂർഖൻപാമ്പിനെ പിടികൂടി.തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ തൂക്കുപാലമുണ്ടായിരുന്ന സ്ഥലത്തേക്കുള്ള റോഡിൽ നിർത്തിയിട്ട സ്കൂട്ടറിൽ ചേർന്ന നിന്നാണ് കഴിഞ്ഞ ദിവസം,എന്റെ മുക്കം സ്നേക് റെസ്ക്യൂ അംഗങ്ങളായ ബാബു എള്ളങ്ങൽ, അഷിൽ മണാശ്ശേരി (അക്കു ) എന്നിവരെത്തി ഇതിനെ പിടികൂടിയത്.ഇവിടെ വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിനുള്ളിലേക്കാണ് പാമ്പ് കയറികൂടിയത്. സ്കൂട്ടറിന്റെ ഓരോരോ ഭാഗങ്ങൾ അഴിച്ചെടുത്താണ് മൂർഖനെ പുറത്തെടുത്തത്._
No comments