Header Ads

ad728
  • Breaking News

    ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 24കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നെയ്യാറ്റിൻകരയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

    News18

    നെയ്യാറ്റിൻകര: ഇൻസ്റ്റഗ്രാം ചാറ്റിലൂടെ പരിചയത്തിലായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പെരുങ്കടവിള പുലിക്കോട്ടുകോണം ഏറത്തുവിളാകം പുത്തൻ വീട്ടിൽ വിപിൻ കുമാർ (ഉണ്ണി-29), കൊല്ലയിൽ അമരവിള ആർ.സി സ്ട്രീറ്റിന് സമീപം സീനായ് ഭവനിൽ സജിൻ (28) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്.
    കഴിഞ്ഞ ഏപ്രിൽ 11-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടാം പ്രതിയായ സജിന്റെ അമരവിളയിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് യുവതിയെ പ്രതികൾ തന്ത്രപൂർവ്വം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവിടെവെച്ച് യുവതിയെ ഇരുവരും ചേർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കി.
    പീഡനത്തിന് ഇരയായ യുവതി നേരിട്ട് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ജി. സുനിൽ കുമാറിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ പോലീസ് സംഘം വേഗത്തിൽ തന്നെ വലയിലാക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728