Header Ads

ad728
  • Breaking News

    യാത്രക്കാരുടെ തിരക്ക്; 27 ന് മംഗളൂരു സെൻട്രലിൽ നിന്നും ഷൊർണൂരിലേക്ക് അൺറിസർവ്ഡ് പ്രത്യേക ട്രെയിൻ

    ▪️കാസർകോട്: ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ കനത്ത തിരക്ക് പരിഹരിക്കുന്നതിനായി മംഗളൂരു സെൻട്രലിൽ നിന്നും ഷൊർണൂർ ജംഗ്ഷനിലേക്ക് റെയിൽവേ പ്രത്യേക വൺവേ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. പാലക്കാട് ഡിവിഷന് കീഴിലാണ് ഒരു സർവീസ് മാത്രമുള്ള ഈ പ്രത്യേക ട്രെയിൻ ഓടിക്കുന്നത്.
    മേയ് 27 ബുധനാഴ്ച വൈകുന്നേരം 6.00 മണിക്ക് മംഗളൂരു സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06131 സ്പെഷ്യൽ എക്സ്പ്രസ് )
    പിറ്റേന്ന് പുലർച്ചെ 00.30 മണിക്ക് ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചേരും.
    5 സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുകൾ, 13 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഭിന്നശേഷി സൗഹൃദമായ 2 സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകൾ എന്നിവയടക്കം ആകെ 20 കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടായിരിക്കുക. അൺറിസർവ്ഡ് സർവീസ് ആയതിനാൽ സാധാരണ ടിക്കറ്റ് എടുത്ത് യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാം.
    മംഗളൂരു സെൻട്രൽ (18.00), കാസർകോട് (18.38), കാഞ്ഞങ്ങാട് (19.04), നീലേശ്വരം (19.13), ചെറുവത്തൂർ (19.20), പയ്യന്നൂർ (19.31), പഴയങ്ങാടി (19.44), കണ്ണൂർ (20.17), തലശ്ശേരി (20.38), മാഹി (20.49), വടകര (21.04), കൊയിലാണ്ടി (21.24), കോഴിക്കോട് (21.52), ഫറോക്ക് (22.09), തിരൂർ (22.38), കുറ്റിപ്പുറം (22.59) എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ.
    അതേസമയം, യാത്രക്കാർ ഏറെ ആശ്രയിക്കുന്ന പയ്യോളി,പരപ്പനങ്ങാടി, പട്ടാമ്പി എന്നീ സ്റ്റേഷനുകളിൽ ഈ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728