കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവെ അപകടം; കണ്ണൂരിൽ 14 വയസ്സുകാരന് ദാരുണാന്ത്യം
*കണ്ണൂർ* : കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
കൊയ്യം മർക്കസിൽ താമസിച്ച് പഠിക്കുകയായിരുന്നു മുഹമ്മദ്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു വരികയാണ്. മുഹമ്മദിന്റെ ആകസ്മിക നിര്യാണത്തിൽ കാട്ടാമ്പള്ളി പ്രദേശം ഒന്നടങ്കം ദുഃഖത്തിലാണ്.
No comments