പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരായ കേസ്; 'തൃശ്ശൂര്‍ പൂരം തകർക്കാനുള്ള നീക്കമെന്ന് സംശയം', വെടിക്കെട്ട് വേണം പാറമേക്കാവ് ദേവസ്വം
പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചു. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെങ്കിലും പ്രധാന രണ്ട് വെടിക്കെട്ടുകളും നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചർച്ചയ്ക്ക് തൊട്ടുമുമ്പ് പാറമേക്കാവ് ലൈസൻസ്ക്കെതിരെ കേസെടുത്തത് വേട്ടയാടലാണ്. ദേശക്കാരുടെ പ്രതിനിധി മാത്രമാണ് ദേവസ്വം ഭാരവാഹികൾ. വെടിക്കെട്ട് ഉൾപ്പെടെ നടത്തണമെന്നാണ് ദേശത്തിന്റെ പൊതുവികാരം. ആ വികാരം യോഗത്തിൽ അറിയിക്കാനാണ് ദേശം ചുമതലപ്പെടുത്തിയിരിക്കുന്നതെന്നുംജി രാജേഷ് കൂട്ടിച്ചേര്‍ത്തു.
No comments