Header Ads

ad728
  • Breaking News

    ശ്രീനന്ദയുടെ മരണകാരണം തലയ്ക്കേറ്റ പരിക്ക്; അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്



    പാലക്കാട്: ശ്രീനന്ദയുടെ പോസ്റ്റോമോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ പരിക്കാണ് മരണ കാരണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.ശരീരത്തില്‍ പലയിടങ്ങളില്‍ അസ്ഥികള്‍ പൊട്ടിയിട്ടുണ്ട്. പരിക്കുകള്‍ വീഴ്ച മൂലമുണ്ടായതാണെന്നും അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ട്.
    കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. മൃതദേഹം കിട്ടിയ സ്ഥലത്ത് തെരച്ചില്‍ നടത്തിയിരുന്നെന്നും മൃതദേഹം കൊലപ്പെടുത്തിയ ശേഷം അവിടെ കൊണ്ടുപോയി ഇട്ടതാകും എന്നുമായിരുന്നു കുടുംബം സംശയിച്ചിരുന്നത്.
    ചൊവ്വാഴ്ച വൈകീട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്ന് കാണാതായത്. നാലു ദിവസത്തെ തെരച്ചിനൊടുവില്‍ 1500 അടി താഴ്ചയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
    ശ്രീനന്ദയുടെ മൃതദേഹം രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും.10 മണിവരെ പൊതുദർശനത്തിനു ശേഷം സംസ്കാരം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തില്‍ നടക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728