പരിയാരം മെഡിക്കൽ കോളെജിൽ യുവാവ് തൂങ്ങിമരിച്ചു
പരിയാരം :
ബന്തടുക്ക സ്വദേശിയായ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുണ്ടയിൽ ബാലകൃഷ്ണൻ്റെ മകൻ ബി. വിനോദ് (46) ആണ് മരിച്ചത്. എട്ടാം നിലയിലെ
ടി ബി വാർഡിലെ ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ഐ സി യു വിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഡയാലിസിസ് ചെയ്യുന്നതിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
No comments