Header Ads

ad728
  • Breaking News

    വാണിജ്യ എൽപിജി വിഹിതം: അവശ്യ മേഖലകളെ പുനർനിർണയിച്ചു

    പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പാചകവാതക വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ എൽപിജി വിതരണത്തിൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ഉത്തരവിറങ്ങി.

    നടപടികൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്‌ സെക്രട്ടറി കൺവീനർ ആയും ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറിമാർ മെമ്പർമാർ ആയും സ്റ്റേറ്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.

    ഹോട്ടൽ മേഖലയ്‌ക്ക്‌ ആവശ്യമായതിന്റെ 40 ശതമാനം സിലിണ്ടറുകൾ അനുവദിച്ച്‌ ഉത്തരവായി.

    ആശുപത്രികൾ, അങ്കണവാടികൾ അടക്കമുള്ള സ്കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്‌ട്രിയൽ കാന്റീനുകൾ, സ്കൂൾ കോളേജ്‌ ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചൺ, സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവയെ മുൻ​ഗണന മേഖലകളായി നിശ്ചയിച്ചു. ഇവയ്ക്ക് ആവശ്യമുള്ള സിലിണ്ടറുകൾ ലഭ്യമാക്കും.

    ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ, മൈഗ്രന്റ്‌ തൊഴിലാളികൾക്കുള്ള 5 കിലോ LPG തുടങ്ങിയ മേഖലകൾക്ക്‌ ആവശ്യമായതിന്റെ 40 ശതമാനം ലഭ്യമാക്കും. മരുന്ന്‌ കമ്പനികൾ, മത്സ്യ മേഖല, റെയിൽവേ, എയർലൈൻ കാറ്ററിങ്‌ എന്നീ മേഖലകൾക്ക് ആവശ്യമായതിന്റെ 70 ശതമാനം ലഭ്യമാക്കും.

    എല്ലാ വാണിജ്യ/ഇൻഡസ്‌ട്രിയൽ എൽപിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത്‌ സിറ്റി ​ഗ്യാസ് (CGD) ലഭ്യമാണെങ്കിൽ ടി സ്ഥാപനങ്ങളിൽ നിന്ന്‌ പൈപ്‌ ലൈൻ നാചുറൽ ഗ്യാസ്‌ (PNG) കണക്ഷൻ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കണം.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728