Header Ads

ad728
  • Breaking News

    ചോദ്യപേപ്പർ വിതരണത്തിലെ ആശയക്കുഴപ്പം; പൊതുവിദ്യാഭ്യാസ സെക്രട്ടറി അന്വേഷിക്കും


    _*തിരുവനന്തപുരം :* ഒമ്പതാം ക്ലാസിലെ ആരോഗ്യ കായിക കലാ വിദ്യാഭ്യാസ പ്രവൃത്തിപരിചയ പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രവൃത്തിപരിചയ പരീക്ഷയുടെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന്‌ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയെ മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ ചോദ്യപേപ്പർ വിതരണത്തിൽ ആശയക്കുഴപ്പമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മറ്റെല്ലാ സ്‌കൂളുകളിലും ഈ പരീക്ഷ സുഗമമായി നടന്നിട്ടുണ്ടെന്ന്‌ അധികൃതർ വ്യക്തമാക്കി._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728