ലോക്സഭക്ക് 816 അംഗങ്ങൾ, കേരളത്തിൽ എം.പിമാർ 30; മണ്ഡല പുനർനിർണയത്തിലൂടെ വനിത സംവരണത്തിന് കേന്ദ്രം
ന്യൂഡൽഹി: മണ്ഡല പുനർ നിർണയത്തിലൂടെ ലോക് സഭയിലെ അംഗബലം 816 ആക്കി, വനിതകൾക്ക് 33 ശ തമാനം (273 സീറ്റുകൾ) സംവരണം ചെയ്യാനുള്ള ബില്ലു കളുമായി സർക്കാർ. ഭരണഘടനാ ഭേദഗതി എന്ന നില ക്ക് പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുള്ള ബില്ലുകളുടെ കാര്യം ഏതാനും പ്രതിപക്ഷ പാർട്ടികളു മായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച ചെയ്തു. മണ്ഡല പുനർ നിർണയത്തിൽ ദക്ഷിണേന്ത്യക്ക് സീറ്റു കൾ കുറയുമെന്ന ആശങ്ക ഒഴിവാക്കാൻ നിലവിലുള്ളതി ന്റെ 50 ശതമാനം സീറ്റുകൾ എല്ലാ സംസ്ഥാനങ്ങളിലും വർധിപ്പിക്കാനാണ് പദ്ധതി. അതോടെ കേരളത്തിൽ നി ന്നുള്ള ലോക്സഭാ എം.പിമാരുടെ എണ്ണം 30 ആകും.
2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് മണ്ഡല ങ്ങളുടെ അതിരുകൾ പുനർ നിർണയിക്കുക. ഇത് നട പ്പാക്കാൻ പ്രതിപക്ഷ കക്ഷികളുമായി സംസാരിച്ച് സമ വായത്തിലെത്തും. ഈ മാറ്റങ്ങൾ കൊണ്ടുവരാൻ വനി താ സംവരണ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. നിയമ ഭേദഗതിക്കായി നിലവിലെ സമ്മേളനം നീട്ടുക യോ പ്രത്യേക സമ്മേളനം വിളിക്കുകയോ ചെയ്യാനാണ് സാധ്യത. സെൻസസ് നടപടിക്രമം പൂർത്തിയാകുന്നതു വരെ ഇതിനുവേണ്ടി കാത്തിരിക്കേണ്ടതില്ലെന്ന നിലപാ ടാണ് സർക്കാറിനുള്ളത്.
നാരിശക്തി വന്ദൻ അധിനിയമത്തെക്കുറിച്ച് തിങ്കളാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർ ന്ന യോഗത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം നില വിലെ 543ൽ നിന്ന് 816 ആക്കണമെന്ന നിർദേശം ഉയർ ന്നിരുന്നു. 2029ലെ പൊതു തെരഞ്ഞെടുപ്പ് മുതൽ ലോ ക്സഭാ സീറ്റ് വർധനയും വനിതാ സംവരണവും നടപ്പാ ക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ.
No comments