എസ്.ഐ.ആറിനു ശേഷം കേരളത്തിൽ 2.43 ലക്ഷം വോട്ടർമാർ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് 2,71,96,936 വോട്ടർമാ ർ. 1,32,20,811 പുരുഷൻമാരും 1,39,21,868 സ്ത്രീകളും. 273 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. കൂടാതെ 53,984 സർവിസ് വോട്ടർമാരുണ്ട്. എസ്.ഐ.ആറിനു ശേഷം പുറത്തിറക്കിയ അന്തിമ പട്ടികയിൽ 2,69,53,644 വോട്ടർമാരാണ് ഉണ്ടായിരുന്നത്. പിന്നീട് 2,43,292 പേർ കൂടി ചേർക്കപ്പെട്ടു.
പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 15വരെ നൽകിയ അ പേക്ഷകളിൽ പരിശോധന നടന്നുവരികയാണ്. അവരു ടെ പേരുകൾ കൂടി ചേർത്തതാകും അന്തിമ പട്ടിക. പ്ര വാസി വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ വൻവർധ നയുണ്ട്- 2,42,093 പ്രവാസി വോട്ടർമാരാണുള്ളത്. ഇതി ൽ 2,04,218 പുരുഷൻമാരും 37,867 സ്ത്രീകളുമാണ്. എ ട്ട് ട്രാൻസ്ജെൻഡറുകളുമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് 30,471 പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുക. 1.75 ലക്ഷം ജീവനക്കാരെ പോളിങ് ഉദ്യോഗസ്ഥരായി വിന്യസിക്കു മെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേ ൽക്കർ അറിയിച്ചു. ഇതുവരെ 2,040 പ്രശ്‌നബാധിത ബൂ ത്തുകൾ കണ്ടെത്തിയിട്ടുണ്ട്. 145 കമ്പനി കേന്ദ്രസേന തെരഞ്ഞെടുപ്പ് ജോലികൾക്കുണ്ടാകും.
മാർച്ച് 15നു ശേഷം അപേക്ഷിച്ചവരെ ഇത്തവണത്തെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഖേ ൽക്കർ ആവർത്തിച്ചു. അപേക്ഷകളിൽ ബി.എൽ.ഒ, ഇ. ആർ.ഒ തലത്തിൽ പരിശോധന നടത്തേണ്ടതുണ്ട്. ഫീ ൽഡ് പരിശോധന, രേഖകളുടെ പരിശോധന തുടങ്ങിയ വയും വേണം. ഇതെല്ലാം പൂർത്തിയാക്കാൻ ഒരാഴ്ച വേ ണ്ടിവരും. ഏപ്രിൽ ഒമ്പതിന് നടക്കുന്ന തെരഞ്ഞെടുപ്പി ൽ 85 ശതമാനം പേരെ വോട്ട് ചെയ്യിക്കാനാണ് ശ്രമമെ ന്നും അദ്ദേഹം പറഞ്ഞു.
No comments