Header Ads

ad728
  • Breaking News

    പൊതുവിദ്യാലയങ്ങളെ തകർക്കുന്ന നിലപാട് തിരുത്തണം, പ്രൈമറി വിദ്യാഭ്യാസ മേഖലക്കായി ഡയറക്ടറേറ്റ് രൂപീകരിക്കണം: കെ.ജി.പി.എസ്.എച്ച്.എ


    _*കോഴിക്കോട്* :സംസ്ഥാനത്ത് പ്രൈമറി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രത്യേകമായി  പ്രൈമറി ഡയരക്ടറേറ്റ് രൂപീകരിക്കണമെന്ന് കേരള ഗവണ്മെൻ്റ് പ്രൈമറി സ്ക്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുളച്ച് പൊന്തുന്നത് പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് കാരണമാകുന്നുണ്ട്. ദൂരപരിധി നോക്കാതെയും ആവശ്യമായ അംഗീകാരങ്ങൾ വാങ്ങാതെയും വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാതെയും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണം . അക്കാദമിക മേൽനോട്ട ചുമതലക്ക് പുറമെ ഭാരിച്ച ഓഫീസ് ജോലികൾ കൂടി ചെയ്യേണ്ടി വരുന്ന പ്രൈമറി ഹെഡ്മാസ്റ്റർമാരെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും സർക്കാർ പ്രൈമറി പ്രഥമാധ്യാപകർക്ക് ഗസറ്റഡ് പദവി നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്ന പി.ടി.സി.എം തസ്തികകൾ ഉടൻ നികത്തുക, പ്രൈമറി വിദ്യാലയങ്ങളിൽ ക്ലാർക്കുമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളും  സമ്മേളനം ഉന്നയിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ ടി. അസീസ് ഉദ്ഘാടനം ചെയ്തു._

    _ജില്ലാ പ്രസിഡണ്ട് ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. ഡോ:എൻ.പി.ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെ.ജി പി.എസ്. എച്ച്  സംസ്ഥാന പ്രസിഡണ്ട് ബിജു തോമസ് , ജന സെക്രട്ടറി ഇ.ടി.കെ ഇസ്മായിൽ, ട്രഷറർ ഷീബ കെ  മാത്യു, സെക്രട്ടറി ആർ. ശ്രീജിത്ത്,  ജില്ലാ സെക്രട്ടറി സാജന ജി നായർ, കെ. ശ്യാംജിത്ത്  , ഇ സുനിൽകുമാർ, എം.പി. മുഹമ്മദ് അഷ്'റഫ്, ടി.കെ. ജുമാൻ , ഷീജ സുരേന്ദ്രൻ, അലി അഷ്റഫ് പ്രസംഗിച്ചു._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728