Header Ads

ad728
  • Breaking News

    അധ്യാപകൻ ജോജൻ ജോസഫ് അന്തരിച്ചു; സംസ്കാരം ഇന്ന്




    കരുവഞ്ചാൽ: വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ കാലായി മുക്കിലെ ജോജൻ ജോസഫ് വണ്ടകത്തിൽ (51) അന്തരിച്ചു. മികച്ച അധ്യാപകനെന്ന നിലയിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം ജില്ലയിലെ വിവിധ അധ്യാപക പരിശീലന പരിപാടികൾ, ക്ലസ്റ്റർ യോഗങ്ങൾ, കോഴ്‌സുകൾ എന്നിവയിൽ സജീവ സാന്നിധ്യമായിരുന്നു.
    വിദ്യാഭ്യാസ രംഗത്തെ മികവിനൊപ്പം തന്നെ സഹപ്രവർത്തകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും പ്രിയങ്കരനായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
    ഭാര്യ: ഡീന ജോൺ (അധ്യാപിക, ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്കൂൾ).മൃതദേഹം ഇന്ന് ഉച്ച മുതൽ കാലായി മുക്കിലെ സ്വഭവനത്തിൽ പൊതുദർശനത്തിന് വെക്കും. സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഇവിടെ വെച്ച് ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ്.
    വ്യാഴാഴ്ച (ഇന്ന്) വൈകിട്ട് 6 മണിക്ക് കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ നടക്കും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728