Header Ads

ad728
  • Breaking News

    കൂത്തുപറമ്പില്‍ കോളജ് ജീവനക്കാരി ടെറസില്‍ നിന്ന് വീണ് മരിച്ചു




    കൂത്തുപറമ്പ്: വീടിന്റെ ടെറസില്‍ നിന്ന് വീണ് യുവതി മരിച്ചു. കൂത്തുപറമ്പ് സീക്ക് കോളജ് ജീവനക്കാരിയും പാറാല്‍ സ്വദേശിനിയുമായ സജിമ കാരായിയാണ് (42) മരിച്ചത്.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
    രാത്രി വീടിന്റെ ടെറസില്‍ കയറിയ സജിമ താഴെ വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം പാറാല്‍ ബ്രാഞ്ച് സെക്രട്ടറിയും ഇലക്ട്രീഷനുമായ എം.കെ. പവിത്രന്റെ ഭാര്യയാണ്.
    മക്കള്‍: സജിത്രൻ (വിദ്യാർഥി, വിമല്‍ ജ്യോതി എൻജിനിയറിംഗ് കോളജ്, ചെമ്പേരി), ശ്രീയുക്ത (വിദ്യാർഥി, റാണിജയ് സ്കൂള്‍ നിർമലഗിരി). സഹോദരങ്ങള്‍: സജീഷ്, സജിന. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വലിയ വെളിച്ചം ശാന്തിവനത്തില്‍.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728