കണ്ണൂർ : കണ്ണൂർ ജില്ലയിൽ തുടരുന്ന പാചക വാതക ക്ഷാമം ബേക്കറി മേഖല ഉൾപ്പെടെയുള്ള ചെറുകിട ഭക്ഷ്യ വ്യവസായങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് Bakers Association Kannur District Committeeയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു.

പാചക വാതകത്തിന്റെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുകയും ബേക്കറി മേഖല നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വേഗത്തിൽ പരിഹാരം കാണുകയും ചെയ്യണമെന്ന് അസോസിയേഷൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു....
അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ എം കെ രഞ്ചിത്ത്,ജില്ലാ ട്രഷറർ  അൻവർ എൻ കെ എന്നിവർ കളക്ടർക്ക് നിവേദനം കൈമാറി...