Header Ads

ad728
  • Breaking News

    ഓസ്കറില്‍ പുതുചരിത്രം കുറിച്ച്‌ ഓട്ടം ദുറാള്‍ഡ്; മികച്ച നടാനായി മൈക്കല്‍ ബി ജോര്‍ദാൻ




    98-ാമത് ഓസ്കർ അവാർഡുകള്‍ പ്രഖ്യാപിക്കുകയാണ്. ഹോളിവുഡിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങുകള്‍. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഓസ്കർ വേദിയില്‍ ആദ്യം പ്രഖ്യാപിച്ചത്.വെപ്പണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗണ്‍ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. കെ പോപ്പ് ഡീമണ്‍ ഹണ്ടേഴ്സ് ആണ് മികച്ച ആനിമേഷൻ ചിത്രം. 24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സിന്നേഴ്‌സിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഓട്ടം ദുറാള്‍ഡ് ആർകപോ. ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാള്‍ഡ് ആർകപോ.

    മികച്ച നടനുള്ള പുരസ്കാരം സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ മൈക്കല്‍ ബി ജോർദാൻ സ്വന്തമാക്കിയപ്പോള്‍, വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ പോള്‍ തോമസ് ആൻഡേഴ്‌സണ്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. യോക്കിം ട്രയർ സംവിധാനം ചെയ്ത നോർവീജിയൻ ചിത്രം സെന്റിമെന്റല്‍ വാല്യൂ ആണ് ഇന്റർനാഷണല്‍ ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോള്‍ തോമസ് ആൻഡേഴ്‌സണ്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച ഒർജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സിന്നേഴ്സ് എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി. മികച്ച സഹനടിയായി എമി മാഡിഗണ്‍ തിരഞ്ഞെടുക്കപ്പെട്ടു. വെപ്പണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമിക്ക് പുരസ്കാരം. വണ്‍ ബാറ്റില്‍ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെൻ മികച്ച സഹ നടാനായി തിരഞ്ഞെടുക്കപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728