Header Ads

ad728
  • Breaking News

    പ്രവാസികളേ ജാഗ്രത കൈവിടല്ലേ; ദുബായ് വിമാനത്താവളത്തിന് സമീപം ആക്രമണം




    ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തീപിടിത്തമുണ്ടായതായാണ് വിവരം.
    തീ അണയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.തീ അണയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

    ദുബായ് അന്താരാഷ്ട്ര വിമാനത്താവളനത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായി. അധികാരികള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് ദുബായ് മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടിയെന്നും റിപ്പോര്‍ട്ട്.
    യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ താമസക്കാര്‍ ദുബായിയുടെ ചില ഭാഗങ്ങളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതായും സമീപവാസികള്‍ പറഞ്ഞു.

    യുഎഇയിലെ നിരവധി പ്രദേശങ്ങള്‍ ഇറാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഫുജൈറ തുറമുഖത്തില്‍ തീപിടിത്തമുണ്ടായി. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, അബുദബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍. ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നത് ജനങ്ങളില്‍ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ഇരട്ടിയാക്കുന്നു.
    ദുബായിലെയും ദോഹയിലെയും താമസക്കാര്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്താവളത്തില്‍ ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില മേഖലകളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728