Header Ads

ad728
  • Breaking News

    കഞ്ചാവ് ഉണക്കാനിട്ട് ഒപ്പം കിടന്നുറങ്ങി ! കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ

    കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് പായവിരിച്ച് കിടന്നുറങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.

    പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവരാണ് കൗതുകകരമായ കാഴ്ച കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

    സ്വന്തമായി ഉപയോഗിക്കാൻ വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയിൽ പൊലീസ് പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചിട്ടാണോ കിടന്നെതെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെയും കഞ്ചാവ് കൈവശം വച്ചതിന് റാഫി പിടിയിലായിട്ടുണ്ട്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728