മയ്യിൽ പാടിക്കുന്നിൽ ഏബിൾ വില്ലേജ് പാർക്ക് ഉദ്ഘാടനം ചെയ്തു
മയ്യിൽ: പാടിക്കുന്നിൽ ഏബിൾ വില്ലേജ് പാർക്ക് രജിസ്ട്രേഷൻ- മ്യൂസിയം- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പ്രകൃതിസൗഹൃദമായ പുതിയ ടൂറിസം സാധ്യതകളിലേക്കാണ് ഏബിൾ വില്ലേജ് പാർക്ക് വഴി തുറക്കുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ് പാർക്കിലെ സൗകര്യങ്ങൾ. 15 ഏക്കർ ഭൂമിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.
വിദേശയിനം പക്ഷികൾ നിറഞ്ഞ പക്ഷി സങ്കേതം, ഒട്ടക സഫാരി, വളർത്തു മൃഗങ്ങളുടെ ശേഖരം, കുളത്തിൽ നിന്ന് മീനുകളെ ചൂണ്ടയിട്ട് പിടിക്കാനും അവ പാചകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യവും ഏബിൾ വില്ലേജിലുണ്ട്. കൂടാതെ വെള്ളത്തിനടിയിലെ തുരങ്കം ആകർഷകമാണ്. 200 രൂപയാണ് പ്രവേശന ഫീസ്.
No comments