ഹെൽമെറ്റ് ഇല്ലെങ്കിൽ കീശ കീറും;ഒരാഴ്ചക്കുള്ളിൽ ഇടാക്കിയത് 2.55 കോടി
സംസ്ഥാനത്ത് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനക്കാര്‍ക്കെതിരെ നടത്തിയ പ്രത്യേക പരിശോധനയില്‍ വന്‍ പിഴ ഈടാക്കി കേരള പോലീസ്. ഒരാഴ്ച നീണ്ടുനിന്ന 'ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്' എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ 2,55,97,600 രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 1,19,414 ഇരുചക്ര വാഹനങ്ങള്‍ പോലീസ് തടഞ്ഞ് പരിശോധിച്ചു. ഇതില്‍ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമായാണ് കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഈ സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങിവെച്ചത്.
No comments