Header Ads

ad728
  • Breaking News

    പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിൽ

    കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം. കോഴിക്കോട് സ്വദേശി ഹർഷിന വീണ്ടും സമരത്തിൽ. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഏകദിന സത്യാഗ്രഹം.

    കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ഇക്കാര്യം അന്വേഷണങ്ങളിൽ വ്യക്തമായിട്ടും നഷ്ടപരിഹാരം നൽകാൻ സര്‍ക്കാര്‍ തയാറാകുന്നില്ല. ഡോക്ടർമാർക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നൽകുകയും ചെയ്തു. ഇത് പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനം. നേരത്തെ 104 ദിവസം തുടർച്ചയായി കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലും ഹർഷിന സമരം നടത്തിയിരുന്നു.

    സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു പറ്റിച്ചതായി ഹർഷിന പറഞ്ഞു. സമരപ്പന്തലിൽ എത്തി പിടിച്ചു കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് കാര്യങ്ങൾ നടത്തുന്നത്. ഇപ്പോൾ ആ പണവും തീരാറായി. ഡോക്ടർമാർക്ക് അനുകൂലമായാണ് സർക്കാർ വക്കീൽ റിപ്പോർട്ട് കൊടുത്തതെന്നും ഹർഷിന പറയുന്നു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728