കുഞ്ഞിൻ്റെ മറവില്‍ എംഡിഎംഎ വില്‍പന; കണ്ണൂരില്‍ ദമ്ബതിമാര്‍ പിടിയില്‍
കണ്ണൂർ: മൂന്നരവയസ്സുള്ള കുഞ്ഞിൻ്റെ മറവില്‍ എംഡിഎംഎ വില്‍ക്കാൻ ശ്രമിച്ച ദമ്ബതിമാർ പിടിയില്‍. ബെംഗളൂരുവില്‍ സ്ഥിരത്താമസക്കാരായ കണ്ണൂർ തയ്യില്‍ സ്വദേശിയായ ഷാഹുല്‍ ഭാര്യ നജ്‌മ എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്ന് 70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ദമ്ബതിമാർ എംഡിഎംഎയുമായി കണ്ണൂരിലേക്ക് ബസില്‍ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാൻസാഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ബസില്‍ നിന്നിറങ്ങി ഇരുവരും കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തേക്ക് ഓട്ടോറിക്ഷയില്‍ വരികയായിരുന്നു. ഓട്ടോറിക്ഷ വളഞ്ഞ് അന്വേഷണ സംഘം പിടികൂടുകയായിരുന്നു
No comments