Header Ads

ad728
  • Breaking News

    പീഡനശ്രമം; തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്സെടുത്തു


    തളിപ്പറമ്പ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടൻ പയ്യാവൂർ സ്വദേശി പ്രദീപ്‌കുമാറിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
    ഡിസംബർ  22 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.  ഭിന്നശേഷിക്കാരിയായ ശ്രീകണ്ഠപുരം പ്രദേശത്തെ പെൺകുട്ടി മാതാവിനൊപ്പം തളിപ്പറമ്പ് ഗവ:  ആശുപത്രിയിൽ കൗൺസിലിംഗിനെത്തിയതായിരുന്നു.മാതാവ് കൗൺസിലിംഗ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ  പെൺകുട്ടിയുടെ ശരീരത്തിൽ കടന്നുപിടിച്ചെന്നാണ് പരാതി.
    കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുക യായിരുന്നു .
    പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് അന്വേഷണം ഊർജിതമാക്കിയതായി തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ പി ബാബുമോൻ പറഞ്ഞു. പ്രിൻസിപ്പൽ എസ് ഐ ദിനേശൻ 
    കോതേരിയുടെ നേതൃത്വത്തിലാണ് കേസ്സ് അന്വേഷണം നടക്കുന്നത് .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728