Header Ads

ad728
  • Breaking News

    ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു, ഒഴിവായത് വന്‍ ദുരന്തം



    അനകപ്പള്ളി: കേരളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരുമരണം.
    യാത്രക്കാരുടെയും ലോക്കോ പൈലറ്റിന്റെയും സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം.
    സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ടാറ്റ നഗര്‍ എറണാകുളം എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകളില്‍ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപത്ത് വെച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടിത്തമുണ്ടായത്. അപകടം നടന്നപ്പോള്‍ തന്നെ ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി.
    B1, M1 കൊച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ട്രെയിനില്‍ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂര്‍ണമായി കത്തി നശിച്ചു. നിരവധി മലയാളികള്‍ യാത്ര ചെയ്യുന്ന ട്രെയിനിനാണ് തീപിടുത്തം ഉണ്ടായത്. B1 കോച്ചില്‍ വാഷ്ബേയ്‌സണിനടുത്ത് തുണി കെട്ടുകളായി കൂട്ടിയിട്ടിരുന്നു. അതില്‍ തീപിടിച്ച്‌ പടരുകയായിരുന്നുവെന്നാണ് വിവരം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728