മട്ടന്നൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറഞ്ഞു
മട്ടന്നൂർ : ശൈത്യകാല ഷെഡ്യൂളില്‍ പല സർവീസുകളും നിർത്തിയതോടെ മട്ടന്നൂർ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറഞ്ഞു.
എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം ഒക്ടോബറില്‍ മുൻ മാസത്തേക്കാള്‍ 7074 യാത്രക്കാരുടെ കുറവാണ് ഉണ്ടായത്. അതേസമയം, ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ചു.4016 പേരുടെ വർധനയാണ് ഒക്ടോബറിലുണ്ടായത്.
82,676 അന്താരാഷ്ട്ര യാത്രക്കാരും 38,893 ആഭ്യന്തര യാത്രക്കാരുമാണ് ഒക്ടോബറില്‍ കണ്ണൂർ വഴി യാത്രചെയ്തത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. സെപ്റ്റംബറില്‍ ഇത് 89,750 ആയി കുറഞ്ഞു. എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകള്‍ വെട്ടിക്കുറച്ചതോടെ ആഴ്‌ചയില്‍ 42 സർവീസുകളുടെ കുറവാണുണ്ടായത്. കുവൈത്ത്, ദമാം, ബഹ്റൈൻ, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയത്. ഇനി വേനല്‍ക്കാല ഷെഡ്യൂളിലാണ് ഇവ പുനരാരംഭിക്കുക.
No comments