വീട്ടിലെ അലമാരയിൽ നിന്നുള്ള രണ്ടേകാൽ പവൻ്റെ സ്വർണ്ണം മോഷ്ടിച്ച ബന്ധു പിടിയിൽ
വളപട്ടണം : വീട്ടിലെ അലമാരയിൽ നിന്നും രണ്ടേകാൽ പവൻ്റെ സ്വർണ്ണം കവർന്ന ബന്ധുവായ മോഷ്ടാവ് പിടിയിൽ .കണ്ണപുരം മാങ്ങാട് സ്വദേശി ചേരൻ ഹൗസിൽഷനൂപിനെ (42)യാണ് വളപട്ടണം സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിജേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ. എം. അജയൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്ത് 10 നും 15 നുമിടയിലാണ് പാപ്പിനിശേരി അരോളി അരയാലയിലെ സി.സൂര്യ സുരേഷിൻ്റെ വീട്ടിലെ അലമാരയിൽ നിന്നും രണ്ടേകാൽ പവൻ്റെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്. തുടർന്ന് 1,75, 000 യുടെ ആഭരണങ്ങൾ ബന്ധുവായ ഷനൂപും മകനും മോഷ്ടിച്ചു കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് വളപട്ടണം പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
No comments