Header Ads

ad728
  • Breaking News

    തൊണ്ണൂറ്റഞ്ചുകാരിക്കു നേരേ പീഡനശ്രമം; അറുപത്തിനാലുകാരൻ അറസ്റ്റില്‍

    _പത്തനംതിട്ട: തൊണ്ണൂറ്റി അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പിടിയിലായി. വടശേരിക്കര സ്വദേശി പത്രോസ് ജോൺ (ജോസ്, 64)നെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്._

    _വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയം നോക്കിയെത്തിയ ഇയാള്‍ സ്ത്രീയുടെ വായിൽ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു._

    _ധൈര്യം സംഭരിച്ച്‌ വായിൽ തിരുകിയ തുണി വലിച്ചൂരിയിട്ട് നിലവിളിച്ചപ്പോള്‍, ബഹളം കേട്ട് അയൽവാസികളെത്തി. ആ സമയം ഇയാള്‍ കടന്നുകളയുകയായിരുന്നു._
    _നാട്ടുകാർ വിവരമറിയിച്ചതിനേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരി്ക്കുകയും പത്രോസ് ജോണിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു._

    _പെരുനാട് പോലീസ് ഇൻസ്പെക്ടർ ജി. വിഷ്ണുവിന്റെ മേൽനോട്ടത്തിൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ കുരുവിള സക്കറിയ, അച്ചൻകുഞ്ഞ്, എസ് സി പി ഒ, പ്രസാദ്, സി പി ഒമാരായ വിജേഷ്, അക്ഷയ് വേണു,അനന്തു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728