Header Ads

ad728
  • Breaking News

    ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാനായി നാട്ടിലെത്തി; ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ അപകടം, യുവതിക്ക് ദാരുണാന്ത്യം


    ആലപ്പുഴ: കെഎസ്‌ആർടിസി ബസ് ബൈക്കിലിടിച്ച്‌ ഇരുപത്തിനാലുകാരി മരിച്ചു. അമ്ബലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ കേളമംഗലത്താണ് അപകടമുണ്ടായത്.
    എടത്വ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീനയാണ് മരിച്ചത്.
    എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്നു മെറീന. ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായിട്ടാണ് നാട്ടിലെത്തിയത്. അമ്ബലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയ മെറീനയെ ഭർത്താവ് ഷാനോ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയില്‍ കെഎസ്‌ആർടിസി ബസുമായി ഇവർ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചു. റോഡില്‍ തെറിച്ചുവീണ യുവതിയുടെ മേല്‍ ബസ് കയറി. അപകടത്തില്‍ ഷാനോയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728