Header Ads

ad728
  • Breaking News

    ചെറുതോണിയിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; പ്ലേ സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

    CHERUTHONI SCHOOL BUS ACCIDENT DEATH

    ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥി തടിയമ്പാട് പറപ്പള്ളിൽ ഹെയ്സൽ ബെൻ ആണ് മരിച്ചത്. സഹപാഠി തടിയമ്പാട് കുപ്പശ്ശേരിൽ ഇനായ തെഹ്സിന് പരിക്കേറ്റു. സ്കൂൾമുറ്റത്ത് വച്ചാണ് അപകടം. ബസ്സിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥികൾ ക്ലാസ്സിലേയ്ക്ക് പോകുന്നതിനിടയിൽ ബസിനടിയിൽ പെടുകയായിരുന്നു.

    സ്കൂള്‍‌ ബസിൽ തന്നെയാണ് ഹെയ്സലും എത്തിയത്. ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നിൽ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിന്‍റെ കാലിനും പരിക്കേറ്റു. അപ്പോള്‍ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728