വിചാരണ കോടതിയുടെ രേഖകൾ കാണാതെ ജാമ്യം നൽകില്ല'; ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമെന്ന് സുപ്രീംകോടതി
ദില്ലി: ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
15 ദിവസത്തിനുള്ളിൽ സാക്ഷി മൊഴിയടക്കം എല്ലാ രേഖകളും ഹാജരാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് പരിഗണിക്കാനായി വീണ്ടും മാറ്റി. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
No comments