ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചു
കണ്ണൂർ: കണ്ണൂർ കാനായിയിൽ തെരുവ് നായ ആക്രമണം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചു. ഒമ്പതാം ക്ലാസുകാരിയെയാണ് തെരുവ് നായക്കൂട്ടം ഓടിച്ചിട്ടത്. അഞ്ചോളം തെരുവ് നായ്ക്കൾ പിന്തുടർന്ന് കടിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കുട്ടി അടുത്തുള്ള വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽവാസികൾ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് കുറുനരി ശല്യവും രൂക്ഷമാണ്.
No comments