വീഡിയോ അയച്ചാൽ മതി; പണിക്ക് പോകാതെ പൈസ കിട്ടുമെന്ന് മന്ത്രി
തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്യുന്നതിലെ പൊതുജനപങ്കാളിത്തം വർധിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടലുമായി സംസ്ഥാന സർക്കാർ. മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്താൽ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് തുക പാരിതോഷികാമായി നൽകുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നേരത്ത 2500 രൂപയായിരുന്ന പാരിതോഷികം ഉയർത്തിയതോടെ കുറ്റകൃത്യം തെളിവുകളോടെ റിപ്പോർട്ട് ചെയ്യാൻ ജനങ്ങളെ കൂടുതൽ പ്രേരിപ്പിക്കും.സർക്കാരിന്റെ 9446700800 എന്ന നമ്പറിലേക്ക് ആരെങ്കിലും മാലിന്യം ഇടുന്ന വീഡിയോ അയച്ചാൽ അതിൽ പിഴ ഇടും.
മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിലവിൽ 5000 രൂപ വരെയാണ് പിഴ ശിക്ഷ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയാൽ 5000 മുതൽ 50,000 വരെ പിഴ ലഭിക്കും. മാലിന്യമോ ചവറോ വിസർജ്യ വസ്തുക്കളോ ജലാശയങ്ങളിൽ നിക്ഷേപിക്കുന്നത് പതിനായിരം മുതൽ അൻപതിനായിരം രൂപ വരെ പിഴയും ആറുമാസം മുതൽ ഒരു വർഷം വരെ തടവും ലഭിക്കുന്ന കുറ്റമാണ്. നിരോധിത പ്ലാസ്റ്റിക് വിൽപ്പന നടത്തുന്നതിന് പതിനായിരം മുതൽ അൻപതിനായിരം വരെയാണ് പിഴ ശിക്ഷ. മാലിന്യമോ വിസർജ്യ വസ്തുവോ അനധികൃതമായി വാഹനങ്ങളിൽ കടത്തിയാൽ വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.
പിഴ തുകയുടെ നാലിൽ ഒരു പങ്ക് വീഡിയോ എടുത്ത ആൾക്ക് കിട്ടും. നിങ്ങൾ 50000ന്റെ ഒരു കേസ് പിടിച്ചാൽ 12000 കിട്ടുമെന്നും ഒരാഴ്ച പിന്നെ ജോലിക്ക് പോകേണ്ടെന്നും തദ്ദേശ വകുപ്പ് മന്ത്രി MB രാജേഷ് പറഞ്ഞു. ഷെയർ ചെയ്യൂ.
No comments